അനാഥ-അഗതി ദിനാചരണം നടത്തി
1586969
Wednesday, August 27, 2025 1:05 AM IST
മടിക്കൈ: മദര്‍ തെരേസയുടെ 115-മത് ജന്മവാര്ഷികദിനത്തില് സാമൂഹ്യനീതി വകുപ്പ് ജില്ലാതല അനാഥ -അഗതി ദിനാചരണം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രത്തില്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ എന്‍. ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് രഘുനാഥന്, ചായ്യോത്ത് ഇടവക വികാരി ഫാ. ജോസഫ് ആനിത്താനം, ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഷീല ചാക്കോ, ട്രസ്റ്റി മെംബര്‍ സുസ്മിത എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.