സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍
1587547
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷനും കാസര്‍ഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 57-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ അമ്പലത്തറ പന്നിക്കൂര്‍ ഷൂട്ടിംഗ് റേഞ്ചില്‍ നടക്കും.
ഇന്നു വൈകുന്നേരം നാലിന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി അധ്യക്ഷതവഹിക്കും.
14 ഇനങ്ങളിലായി 720 പേരാണ് മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്. 31ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമ്മാനദാനചടങ്ങ് ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിജിപി റവാഡ എ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരിക്കും.
സെപ്റ്റംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. എഡിജിപി എസ്. ശ്രീജിത് മുഖ്യാതിഥിയായിരിക്കും.
പത്രസമ്മേളനത്തില്‍ റൈഫിള്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ.വി.സി. ജയിംസ്, ട്രഷറര്‍ കെ.എ. നാസര്‍, ജില്ലാ റൈഫിള്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി രാജേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.