കെപിഎസ്ടിഎ പരിവർത്തനയാത്രയ്ക്ക് 16 ന് കാഞ്ഞങ്ങാട് സ്വീകരണം
1587542
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് കാസർഗോഡ്നിന്നു തുടങ്ങുന്ന മാറ്റൊലി വിദ്യാഭ്യാസ പരിവർത്തനയാത്രയ്ക്ക് 16 ന് കാഞ്ഞങ്ങാട് സ്വീകരണം നൽകും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എം. അസിനാർ, ഹക്കിം കുന്നിൽ, പി.വി. സുരേഷ്, കെപിഎസ്ടിഎ നേതാക്കളായ പി. ശശിധരൻ, അലോഷ്യസ് ജോർജ്, കെ. ഗോപാലകൃഷ്ണൻ, കെ. സുഗതൻ, കെ. സജിത്ത്, സി.ഇ. ജയൻ, എൻ.കെ. ബാബുരാജ്, കെ. രാജേഷ് കുമാർ, അനുപ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.വി. സുരേഷ് (ചെയർമാൻ), കെ.കെ. സജിത്ത് (വർക്കിംഗ് ചെയർമാൻ), എസ്.പി. കേശവൻ (കൺവീനർ), ടി.വി. അനൂപ് കുമാർ (ട്രഷറർ).