സി ക്ലാസ് കോണ്ട്രാക്ടര്മാരുടെ കീഴില്‍ രണ്ടു വയര്‍മാന്‍മാരെ നിയമിക്കാനുള്ള ഉത്തരവ് പുനഃസ്ഥാപിക്കണം
1586730
Tuesday, August 26, 2025 1:56 AM IST
കാഞ്ഞങ്ങാട്: സി ക്ലാസ് കോണ്ട്രാക്ടര്മാരുടെ തൊഴിലെടുക്കാനുള്ള ലോഡ് പരിധി 10 കിലോവാട്സില് നിന്നും 15 കിലോ വാട്സ് ആയി ഉയര്‍ത്തണമെന്നും നിര്‍ത്തലാക്കിയ സി ക്ലാസ് കോണ്ട്രാക്ടര്മാരുടെ കീഴില്‍ രണ്ടു വയര്‍മാന്‍മാരെ നിയമിക്കാനുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നും ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസേര്‍സ് അസോസിയേഷന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.വി. പവിത്രന് അധ്യക്ഷത വഹിച്ചു. കെ.വി. ബാലകൃഷ്ണന്, പി.വി. പ്രീജു, കെ.വി. പുരുഷോത്തമന്, ടി.കെ. നാരായണന്, പി. ബാലകൃഷ്ണന്, വി.വി. രമേശന്, കാറ്റാടി കുമാരന്, വി.വി. പ്രസന്നകുമാരി, എം. ബാലകൃഷ്ണന്, കെ. രാമകൃഷ്ണന്, ടി.പി. ചന്ദ്രന്, കെ.വി. രാഘവന്, കെ.വി.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.വി. പവിത്രന്-പ്രസിഡന്റ്, കെ.വി. രതീഷ്, കെ. പവിത്രന്-വൈസ് പ്രസിഡന്റുമാര്‍, പി.വി. പ്രീജു-സെക്രട്ടറി, കെ.വി. ദിപു, കെ. പീതാംബരന്-ജോയിന്റ് സെക്രട്ടറിമാര്‍, കെ.വി. പുരുഷോത്തമന്-ട്രഷറര്‍.