നേത്രദാന പക്ഷാചരണത്തിനു തുടക്കമായി
1586731
Tuesday, August 26, 2025 1:56 AM IST
പെരയ: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ വി. ഗീത നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല ബഷീര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.ജി. രമേഷ്, പഞ്ചായത്തംഗം എ.വി. കുഞ്ഞമ്പു, ജില്ലാ ആശുപത്രി ഒഫ്താല്‍മോളജി കണ്‍സള്‍ട്ടന്റ് ഡോ. എസ്. അനിത, ജില്ല എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, സിഡിപിഒ കാഞ്ഞങ്ങാട് അഡീഷണല്‍ കെ. ബീന, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ പി. കവിത, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പെരിയ പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്പര്‍വൈസര്‍ പി.വി. ഉഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.വി.അശോകന് എന്നിവര്‍ പ്രസംഗിച്ചു.