കോൺഗ്രസ് നേതൃയോഗം
1586966
Wednesday, August 27, 2025 1:05 AM IST
ചിറ്റാരിക്കാൽ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഈ മാസം 29 മുതൽ സെപ്റ്റംബർ രണ്ടു വരെയുള്ള തീയതികളിൽ മുഴുവൻ വാർഡുകളിലും ഗൃഹസന്ദർശനം പൂർത്തിയാക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ഡിസിസി സെക്രട്ടറി മാമുനി വിജയൻ, ടോമി പ്ലാച്ചേരി, മാത്യു പടിഞ്ഞാറേൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജോയ് കിഴക്കരക്കാട്ട്, ബെന്നി കോഴിക്കോട്, തോമസ് മാത്യു, എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.