ഷാഫി പറമ്പിലിനെ ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധം
1587282
Thursday, August 28, 2025 1:32 AM IST
കാസർഗോഡ്: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടഞ്ചാലിൽ പ്രതിഷേധ പ്രകടനം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, കൃഷ്ണൻ ചട്ടഞ്ചാൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി എന്നിവർ പ്രസംഗിച്ചു. രാജേഷ് തമ്പാൻ, രതീഷ് കാട്ടുമാടം, സുജിത്ത് തച്ചങ്ങാട്, ഗിരികൃഷ്ണൻ കൂടാല, ദീപു കല്യോട്ട്, എം.കെ. അനൂപ്, ശ്രീനാഥ് ബദിയടുക്ക, റാഫി അഡൂർ, വസന്തൻ പടുപ്പ്, ഷിബിൻ ഉപ്പിലിക്കൈ എന്നിവർ നേതൃത്വം നൽകി.