ഗാന്ധിഭവന്റെ താക്കോൽദാനം നടത്തി
1587768
Saturday, August 30, 2025 2:09 AM IST
പെരിയ: ആയമ്പാറ ഗാന്ധിദര്‍ശന്‍ ചാരിറ്റബിള്‍ സൊസൈറ്റി തലചായ്ക്കാന്‍ ഒരിടം പദ്ധതി പ്രകാരം നിര്‍മിച്ച ഗാന്ധിഭവന്റെ താക്കോല്‍ദാനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് നിര്‍വഹിച്ചു. ഗാന്ധിദര്‍ശന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്മാന് ടി. രാമകൃഷ്ണന് അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി, എസ്എന്‍ ട്രസ്റ്റ് ചെയര്മാന് സി. രാജന് പെരിയ, പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാമകൃഷ്ണന്, കരിമ്പില്‍ കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ്, അംഗങ്ങളായ ഷഹീദ റാഷിദ്, ലത രാഘവന്, സുമ കുഞ്ഞികൃഷ്ണന്, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണന് പെരിയ, ഡയറക്ടര്‍ ചന്ദ്രിക, പ്രമോദ് പെരിയ, എം. നാരായണന്, വി. രാജന് എന്നിവര്‍ സംസാരിച്ചു.
ഗാന്ധിദര്‍ശന്‍ ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ കെ. നാരായണന് സ്വാഗതവും ട്രഷറര്‍ സജീഷ് പള്ളത്തിങ്കാല്‍ നന്ദിയും പറഞ്ഞു.