കാസര്‍ഗോട്ടെ ട്രാഫിക് സിഗ്നല്‍ ആധുനിക രീതിയില്‍ പരിഷ്കരിക്കും
1587277
Thursday, August 28, 2025 1:32 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തിലെ പഴയ പ്രസ് ക്ലബ് ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്നല്‍ ആധുനിക രീതിയില്‍ പരിഷ്ക്കരിക്കുമെന്ന് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം പറഞ്ഞു.
എഐ കാമറകളോടു കൂടിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സിസ്റ്റമാണ് ഒരുക്കുന്നത്. നിലവില്‍ റോഡിന്റെ മധ്യത്തിലുള്ള സിഗ്നല്‍ പോസ്റ്റ് എടുത്തുമാറ്റും.
കെല്‍ട്രോണ്‍ ആണ് പുതിയ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത്. ശേഷം വരുന്ന മെയിന്റനന്‍സ് പ്രവൃത്തികള്‍ ഗ്രാഫോണ്‍ ഇന്നൊവേറ്റീവ് സൊലൂഷന് എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്.