കായകല്പ പുരസ്കാരം ഏറ്റുവാങ്ങി
1587765
Saturday, August 30, 2025 2:09 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് ചിറ്റാരിക്കാൽ മാതൃക ഹോമിയോ ഡിസ്പെൻസറിക്ക് 2025 ലെ കായകല്പ പുരസ്കാരം ലഭിച്ചു.
ഡിസ്പെൻസറിയുടെ പരിപാലനം, രോഗിപരിചരണം, ശുചിത്വം, മാലിന്യ നിർമാർജനം എന്നിവയെ അടിസ്ഥാനമാക്കി സംസ്ഥാന ആയുഷ് വകുപ്പ് നടത്തിയ വാർഷിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മെഡിക്കൽ ഓഫീസർ ഡോ.സി.എസ്. സുമേഷ് എന്നിവർ ചേർന്ന് ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.