മുദ്രപ്പത്ര വിതരണകേന്ദ്രം മാറ്റിയ നടപടി പിന്‍വലിക്കണം
1586967
Wednesday, August 27, 2025 1:05 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുദ്രപ്പത്ര വിതരണ കേന്ദ്രം മാറ്റിയ നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളോളമായി താലൂക്ക് ഓഫീസിലായിരുന്ന കേന്ദ്രം പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലെ മുകളിലത്തെ നിലയിലേക്ക് മാറ്റിയത് വയോധികരും ഭിന്നശേഷിക്കാരും രോഗബാധിതരുമായ ആവശ്യക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഒരാള്‍ക്ക് കഷ്ടിച്ച് കയറാന്‍ പാകത്തിലുള്ള കൈപിടിയില്ലാത്ത കുത്തനെയുള്ള കോണിപടി കയറി വേണം മുകളിലെത്താന്‍. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് മുദ്രപേപ്പര്‍ വിതരണ കേന്ദ്രം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ടും ജനറല്‍ സെക്രട്ടറി ടി.എം. ഇക്ബാലും ജില്ലാ കളക്ടര്‍ ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കു നില്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.