വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷികയോഗം
1587541
Friday, August 29, 2025 2:01 AM IST
മണ്ഡപം: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി തോമാപുരം ഏരിയ കൗൺസിൽ വാർഷിക യോഗം മണ്ഡപം സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ സ്പിരിച്വൽ ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനോയി പുതിയമംഗലം അധ്യക്ഷത വഹിച്ചു.
തലശേരി സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സണ്ണി നെടിയകാലായിൽ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡപം പള്ളി വികാരി ഫാ. വർഗീസ് ചെരിയംപുറത്ത്, ഫാ. ലിജോ ഒഎസ്ബി, ജോൺസൺ കൂട്ടിയാനിയിൽ, ജോയി ഓരത്തേൽ, തോമസുകുട്ടി ഫിലിപ്പ്, സിസ്റ്റർ പുഷ്പിത എസ്ഡി, സണ്ണി മൈലക്കൽ എന്നിവർ സംസാരിച്ചു.
കളളാർ ഒഎസ്എച്ച് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് കുടുന്തയിൽ സെമിനാർ നയിച്ചു. അലക്സാണ്ടർ മുര്യംവേലിൽ, ദേവസ്യ പൂച്ചാലിൽ, ചാണ്ടി പൂച്ചാലിൽ, റോസമ്മ വാണിശേരിൽ, ഷൈനി കാഞ്ഞിരത്തിങ്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.