വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് ജൂ​ഡ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ള്ളി ജീ​വ​ൻ ജ്യോ​തി​യി​ലെ ആ​കാ​ശ​പ്പറ​വ​ക​ൾ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സ​ന്തോ​ഷ്‌ കെ. ​പീ​റ്റ​ർ, ഗൈ​ഡ് ക്യാ​പ്റ്റ​ൻ സി​സ്റ്റ​ർ ഹെ​ല​ൻ എ​ഫ്സി​സി, സ്കൗ​ട്ട് അ​ധ്യാ​പി​ക അ​മ്പി​ളി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.