കാസര്‍ഗോഡ് റവന്യൂ ഡിവിഷണല്‍ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങി
1587546
Friday, August 29, 2025 2:01 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് റവന്യു ഡിവിഷണല്‍ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങി. കാസര്‍ഗോഡ് പുലിക്കുന്നിലെ പൊതുമരാമത്ത് കോംപ്ലകിന് സമീപമാണ് ഇരുനിലകളിലുള്ള ഓഫീസ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10നു റവന്യുമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ റീബീല്‍ഡ് കേരള ഇനിഷീയേറ്റീവ് ഫണ്ടില്‍ നിന്നു നാലുകോടി രൂപ വകയിരുത്തിയാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1052.39 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഫ്രണ്ട് ഓഫീസ്.
ോകോര്ട്ട് ഹാള്‍, ആര്‍ഡിഒ ചേംബര്‍, ഓഫീസ് മുറിയും രണ്ടാംനിലയില്‍ റിക്കോര്‍ഡ് റൂം, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കുള്ള ക്വാട്ടേഴ്സുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിട നിര്‍മാണവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സിഎച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം നടത്തിയത്. പുലിക്കുന്നിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഇതോടെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന് സമീപം പോര്‍ട്ട് ഓഫീസ് അങ്കണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാസര്‍ഗോഡ് റവന്യു ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും പുലിക്കുന്നിലെ പുതിയ കെട്ടിടത്തിലേക്ക് മാറും.
കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ് എന്നീ രണ്ടു താലൂക്കുകള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ മുതല്‍ പുതിയ മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകള്‍ അനുവദിക്കുന്നതുവരെ ജില്ലയില്‍ ഒരു ആര്‍ഡിഒ ഓഫീസാണ് നിലവിലുണ്ടായിരുന്നത്. കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് കാസര്‍ഗോഡ് അറ്റ് കാഞ്ഞങ്ങാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
പുതിയ ഡിവിഷന് ഓഫീസ് അനുവദിച്ചപ്പോള്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകള്‍ കാസര്‍ഗോഡ് ഡിവിഷന് കീഴിലും ഹൊസ്ദുര്‍ഗും വെള്ളരിക്കുണ്ടും കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിന് കീഴിലുമായി.