കേരളം സമാനതകളില്ലാത്ത വ്യവസായ പുരോഗതിയില്‍: കെഎസ്എസ്ഐഎ
1586729
Tuesday, August 26, 2025 1:56 AM IST
കാസര്‍ഗോഡ്: കേരളം സമാനതകളില്ലാത്ത വ്യവസായുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ തലത്തില്‍ വ്യവസായികള്‍ക്ക് അനുകൂല നിലപാട് ലഭിക്കുന്നുണ്ടെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍. ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം വിദ്യാനഗര്‍ സിഡ്കോ എസ്റ്റേറ്റിലെ വ്യവസായഭവനില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. ജോസഫ് പൈകട, എ.വി. സുനില്നാഥ്, സജിത് കുമാര്‍, മുജീബ് അഹമ്മദ്, അഷ്റഫ് മധൂര്‍, എം. പ്രസീഷ്കുമാര്, കെ.ജെ. ഇമ്മാനുവല്‍, കെ.ടി. സുഭാഷ് നാരായണന്, കെ. ജനാര്ദ്ദനന്, കെ. അഹമ്മദലി, കെ. രവീന്ദ്രന്, സി. ബിന്ദു, പി.വി. രവീന്ദ്രന്, കെ.വി. സുഗതന് എന്നിവര്‍ പ്രസംഗിച്ചു.