രാജപുരം മുണ്ടോട്ട് മൂന്നു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
1587280
Thursday, August 28, 2025 1:32 AM IST
രാജപുരം: മുണ്ടോട്ട് മൂന്നു വാഹനങ്ങൾ ഒരേ സ്ഥലത്ത് അപകടത്തിൽപ്പെട്ടു. പാണത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലോറോ വാഹനവും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു ആദ്യത്തെ അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ഇവയിലൊന്നിന്റെ ഇന്ധന ടാങ്ക് പൊട്ടി എണ്ണ റോഡിൽ പടരുകയും പിന്നാലെ വന്ന മറ്റൊരു കാർ ഇതിനു മുകളിൽ കയറി വഴുതിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു.
മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.