പഞ്ചായത്തുകളില്‍ റവന്യു ഇന്‍സ്പെക്ടര്‍ തസ്തിക അനുവദിക്കണം: കെഎല്ഇഒ
1587540
Friday, August 29, 2025 2:01 AM IST
കാഞ്ഞങ്ങാട്: പഞ്ചായത്തുകളില്‍ റവന്യു ഇന്‍സ്പെക്ടര്‍ തസ്തിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവ. എംപ്ലോയീസ് ഓര്ഗനൈസേഷന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന പരിപാടി കെപിസിസി സെക്രട്ടറി എം. അസൈനാര്‍ ഉദ്ഘാടനംചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് വി. ദീപമോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.എന്‍. സിന്ധു, കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശന് വേളൂര്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി രാജീവ്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ കെ. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. ജയരാജന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്. മുരളീധരന്, സംസ്ഥാനസമിതി അംഗങ്ങളായ ശ്രീജിത് മേലത്ത്, ജോജോ അലക്സ്, ജില്ലാ ട്രഷറര്‍ പി. അബ്ദുള്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ച കെ.വി. നാരായണന്, പി.യു. ഷീല എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ഭാരവാഹികള്‍: വി. ദീപമോള്‍ (പ്രസിഡന്റ്), എസ്.എന്‍. സിന്ധു (സെക്രട്ടറി), പി. അബ്ദുള്‍ ബഷീര്‍ (ട്രഷറര്‍).