സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു
1587770
Saturday, August 30, 2025 2:09 AM IST
രാജപുരം: കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിക്കു കീഴില്‍ ചുള്ളിക്കര ഡോൺ ബോസ്കോ കേന്ദ്രത്തില്‍ നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളുടെ ആദ്യ ബാച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് ഷെഫ്, ഗസ്റ്റ് സർവീസ് എന്നീ കോഴ്സുകളാണ് ആരംഭിച്ചത്. പഠനാര്‍ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങളും യൂണിഫോമും കൈമാറി.ചുള്ളിക്കര ഡോൺ ബോസ്കോ ടെക് ഡയറക്ടർ ഫാ. സണ്ണി തോമസ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് സിവിൽ എന്‍ജിനീയർ മാത്യു ജോൺ, ഗസ്റ്റ് സർവീസ് ട്രെയിനർ അജി തോമസ് അടിയായിപ്പള്ളിയിൽ, സെന്റർ ഹെഡ് ടിബിൻ മാത്യു, ഫീൽഡ് ഓഫീസർ ജെസി ജോർജ്, കമ്യൂണിക്കേറ്റീവ് ട്രെയിനർ ലിസ്ന ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.