കെപിഎസ്ടിഎ പരിവര്‍ത്തന സന്ദേശയാത്ര സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
1587279
Thursday, August 28, 2025 1:32 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 15നു കാസര്‍ഗോഡ് നിന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ പരിവര്‍ത്തനസന്ദേശ സംസ്ഥാന വാഹനപ്രചാരണ ജാഥയുടെ സ്വാഗതസംഘം ഓഫീസ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. പ്രശാന്ത് കാനത്തൂര്‍, സ്വപ്ന ജോര്‍ജ്, സാജിദ് മൗവ്വല്‍, എം.സി. പ്രഭാകരന്, സി.വി. ജയിംസ്, ആര്.വി. പ്രേമാനന്ദന്, രജനി കെ. ജോസഫ്, എ. രാധാകൃഷ്ണന്, വിനോദ് നന്ദകുമാര്‍, കെ.എം. മാത്യു, എ. ജയദേവന്, ഹരീഷ് പേറയില്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി. ബെന്നി സ്വാഗതവും കെ. ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.