സ്മൃതിതീരം നാടിന് സമര്‍പ്പിച്ചു
1587771
Saturday, August 30, 2025 2:09 AM IST
മടിക്കൈ: പഞ്ചായത്ത് എരിക്കുളത്ത് പണി കഴിപ്പിച്ച സ്മൃതിതീരം വാതക പൊതുശ്മശാനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും മടിക്കൈ പഞ്ചായത്തിന്റെ 52 ലക്ഷം രൂപയുമായി 92 ലക്ഷം രൂപ ചെലവില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുശ്മശാനം പണി കഴിപ്പിച്ചത്.
ഇ. ചന്ദ്രശേഖരന് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന്, എം. അബ്ദുള്‍ റഹ്മാന്, പി. സത്യ, ടി. രാജന്, രമ പത്മനാഭന്, എം. രജിത, എ. വേലായുധന്, സി. പ്രഭാകരന്, എം. രാജന്, കെ.വി. കുമാരന്, ബങ്കളം കുഞ്ഞികൃഷ്ണന്, വി. നാരായണന് മുണ്ടോട്ട്, രാജു, ഷാജി, സി.വി. ഭാവനന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ. ബിജു നന്ദിയും പറഞ്ഞു.