കോൺഗ്രസ് ഗൃഹസന്ദർശന പരിപാടി
1588003
Sunday, August 31, 2025 3:20 AM IST
കടുമേനി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നടത്തുന്ന ഭവനസന്ദർശന ജനസമ്പർക്ക പരിപാടിയുടെയും ഫണ്ട് ശേഖരണത്തിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത് തല ഉദ്ഘാടനം കടുമേനിയിൽ ഡിസിസി സെക്രട്ടറി മാമുനി വിജയൻ നിർവഹിച്ചു.
പി.ആർ. അനീഷ് ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. വാർഡ് പ്രസിഡന്റ് അയൂബ് അധ്യക്ഷത വഹിച്ചു. തോമസ് മാത്യു മണ്ണനാനിക്കൽ, ജോസഫ് വാഴയിൽ, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.