കാ​ഞ്ഞ​ങ്ങാ​ട്: കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന 44-ാമ​ത് സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്കു​ള്ള കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ടീ​മി​ല്‍ ‘കു​ടും​ബാ​ധി​പ​ത്യം'.

വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി ​സ്മാ​ര​ക ജി​വി​എ​ച്ച്എ​സ്എ​സി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ സോ​ജ​ന്‍ ഫി​ലി​പ്പാ​ണ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍.

ഭാ​ര്യ സ്മി​ത സെ​ബാ​സ്റ്റ്യ​നാ​ണ് ഈ ​ടീ​മി​ന്‍റെ മാ​നേ​ജ​ര്‍. ഇ​തേ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​വ​രു​ടെ മ​ക്ക​ള്‍ ഐ​ബി​ന്‍ ഫി​ലി​പ്പ് സോ​ജ​ന്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മി​നെ​യും ഐ​റി​ന്‍ റോ​സ് സോ​ജ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മി​നെ​യും ന​യി​ക്കും. ഐ​റി​ന്‍ പ​ത്താം​ക്ലാ​സി​ലും ഐ​ബി​ന്‍ ആ​റാം​ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം ​അം​ഗ​ങ്ങ​ള്‍: കേ​ദാ​ര്‍ എ​സ്. കു​മാ​ര്‍, ജെ. ​ആ​ദി​ദേ​വ്, കെ. ​ഋ​ഷി​രാ​ജ് (വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ്), എം.​വി. സി​ദ്ധാ​ര്‍​ഥ്, എ​സ്. അ​ര്‍​ഷി​ന്‍ (ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സ്), പി. ​നി​ര​ഞ്ജ​ന്‍ സ​ജി​ത്ത്, സി.​വി. ന​ന്ദ​കി​ഷോ​ര്‍ (എ​ള​മ്പ​ച്ചി ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ്), എ.​എ​സ്. ഷാ​രോ​ണ്‍ (ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്), എ​ന്‍.​ഇ. ഹ​സീ​ബ് (തൃ​ക്ക​രി​പ്പൂ​ര്‍ എം​ഇ​എം​എ​സ്). കോ​ച്ച്: കെ. ​അ​ശോ​ക​ന്‍, മാ​നേ​ജ​ര്‍: എ​ന്‍.​കെ.​പി. ഇ​ര്‍​ഷാ​ദ്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം ​അം​ഗ​ങ്ങ​ള്‍: പി.​വി. ദി​ല്‍​ഷ, പി.​വി. ദി​ല്‍​ന, പി. ​അ​മേ​യ, അ​ന്‍​വി​ത അ​ജ​യ് (വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ്), കെ.​പി. സാ​നി​യ (ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ്, എ​ള​മ്പ​ച്ചി), എ. ​ഐ​ഷ, കെ. ​നെ​ജ​ല്‍ ന​ന്ദ (ത​ച്ച​ങ്ങാ​ട് ജി​എ​ച്ച്എ​സ്), എം.​കെ. നി​വേ​ദ്യ രാ​ജ്, എം. ​സ​ഫി​യ​ത്ത് (എ​ള​മ്പ​ച്ചി ജി​സി​എ​സ് ജി​എ​ച്ച്എ​സ്എ​സ്).