മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറി ആയുഷ് കായകൽപ് അവാർഡ് ഏറ്റുവാങ്ങി
1588005
Sunday, August 31, 2025 3:20 AM IST
കുമ്പള: ശുചിത്വവും മാലിന്യ പരിപാലനവും അണുബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾക്ക് ആയുഷ് വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ കായകൽപ് പുരസ് കാര നിറവിൽ മൊഗ്രാൽ ഗവ. യുനാനി ഡിസ്പൻസറി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, യുനാനി മെഡിക്കൽ ഓഫീസർ ഡോ.കെ.എ. ഷക്കീർ അലി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖില, അറ്റൻഡർ എം.എസ്. ജോസ് എന്നിവർ ചേർന്ന് ആയുഷ് കായകൽപ് പുരസ്കാരം ഏറ്റുവാങ്ങി.