തിരുനാൾ ആഘോഷങ്ങൾ നാളെ മുതൽ
1587999
Sunday, August 31, 2025 3:20 AM IST
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ
ചുള്ളിക്കര: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും എട്ട് നോമ്പാചരണവും നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 4.30 ന് കൊടിയേറ്റ്. തുടർന്ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. സനു കളത്തുപറമ്പിൽ നേതൃത്വം നൽകും.
തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. സണ്ണി എസ്ഡിബി, ഫാ. ടിനോ ചാമക്കാലായിൽ, ഫാ. കുര്യൻ ചാലിൽ എന്നിവർ നേതൃത്വം നൽകും. അഞ്ചിന് രാവിലെ 6.45 ന് തുടങ്ങുന്ന തിരുക്കർമങ്ങൾക്ക് ഫാ. ഓനായി മണക്കുന്നേലും ആറിന് വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോൺസൺ വേങ്ങപറമ്പിലും നേതൃത്വം നൽകും.
ഏഴിന് രാവിലെ 6.45 ന് തുടങ്ങുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോമോൻ കുട്ടുങ്കൽ നേതൃത്വം നൽകും. 9.45 ന് വിശുദ്ധ കുർബാന. സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് വൈകുന്നേരം 4.45 ന് തുടങ്ങുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് ഫാ. ജോബിൻ പ്ലാച്ചേരിൽ, ഫാ. സോജൻ പനച്ചിക്കൽ എന്നിവർ കാർമികത്വം വഹിക്കും.
തിരുനാൾ സന്ദേശം ഫാ. സനീഷ് കൈയാലയ്ക്കകത്ത്. തുടർന്ന് ചുള്ളിക്കര കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.
പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ
പാണത്തൂർ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ ആഘോഷവും എട്ടു നോമ്പാചരണവും നാളെ ആരംഭിക്കും. രാവിലെ ഏഴുമണിക്ക് വികാരി ഫാ. നോബിൾ പന്തലാടിക്കൽ കൊടിയേറ്റും.
തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7.15 ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോൺസൺ വേങ്ങപറമ്പിൽ, ഫാ. ജോബിൻ പുതുമന, ഫാ. കുര്യൻ ചാലിൽ, ഫാ. ജോസഫ് പൂവത്തോലിൽ, ഫാ. നിഖിൽ ആട്ടൂക്കാരൻ, ഫാ. വർഗീസ് ചെരിയംപുറത്ത് എന്നിവർ നേതൃത്വം നൽകും.
എല്ലാ ദിവസവും വൈകിട്ട് 4.30 ന് വിശുദ്ധ കുർബാന, നൊവേന. ഏഴിന് രാവിലെ ഏഴു മണിക്ക് വിശുദ്ധ കുർബാന, നൊവേന. വൈകിട്ട് 3.30 ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് ഫാ. ജിതിൻ വയലുങ്കൽ നേതൃത്വം നൽകും. തുടർന്ന് മെഴുകുതിരി പ്രദക്ഷിണം, ലദീഞ്ഞ്, വചന സന്ദേശം, സമാപനാശിർവാദം.
തിരുനാൾ ദിനമായ എട്ടിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, നൊവേന. 10 ന് തുടങ്ങുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ മുഖ്യ കാർമികത്വം വഹിക്കും.