ബളാംതോട് ക്ഷീരസംഘം വാര്‍ഷികയോഗം
1588006
Sunday, August 31, 2025 3:20 AM IST
ബളാംതോട്: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപ നായരെ സംഘം വാര്‍ഷിക യോഗം ആദരിച്ചു. പരപ്പ ക്ഷീര വികസന ഓഫീസർ കെ. ഉഷ ഉപഹാരം കൈമാറി. 6.92 കോടി രൂപയുടെ വാര്‍ഷിക കരട് ബജറ്റ് യോഗം അംഗീകരിച്ചു.മിൽമ മലബാർ മേഖല ക്ഷീരോത്പാദക യൂണിയൻ സൂപ്പർവൈസർ മേഘ മുരളീധരൻ അംഗങ്ങള്‍ക്കുള്ള ഓണം മിൽക്ക് ഇൻസെൻന്റീവ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അംഗങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. സംഘത്തിൽ കൂടുതൽ പാലളന്ന ക്ഷീരകർഷകരായ ബി. ലളിതകുമാരി. ദീപ രാധാകൃഷ്ണൻ, കെ.സി. മോഹൻദാസ്, പി.എസ്. മോൻസി, എം. പ്രമീള, ഗിരിജ രാഘവൻ, പി. ലീല, കെ. നാരായണൻ എന്നിവരെ ആദരിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളില്‍ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മിൽമ അരുണോദയം പദ്ധതി ഗുണഭോക്താക്കൾക്ക് മരുന്നുകൾ വിതരണം ചെയ്തു. കറവയന്ത്രത്തിനുള്ള ധനസഹായം, മിൽമ സാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ അലവൻസ് എന്നിവയും വിതരണം ചെയ്തു.
സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കേരള ഫീഡ് ജില്ലാ ഫീൽഡ് അസിസ്റ്റന്റ് സുനിൽ മാടക്കൽ, സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ, ഡയറക്ടർമാരായ കെ.സി. മോഹൻദാസ്, മാത്യു സെബാസ്റ്റ്യൻ, കെ.എസ്. ശശിധരൻ നായർ, ജോജി ജോർജ്, വി. രാജശ്രീ, കെ.കെ. രാഘവൻ, സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.