എറൈസ് സെമിനാർ നടത്തി
1588001
Sunday, August 31, 2025 3:20 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്, മാലോം ഫൊറോനകളിൽ നടപ്പിലാക്കുന്ന എറൈസ് ഉന്നതപഠന പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ടിൽ നടത്തിയ ഏകദിന സെമിനാർ വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപിക ഡോ. മേരി വിനീത തോമസ്, ജോഷ്ജോ ഒഴുകയിൽ എന്നിവർ ക്ലാസെടുത്തു. ജിയന്ന പൂവത്തുംമൂട്ടിൽ, എഡ്വിൻ മടത്തിനാൽ, മേരി തൈലംമാനാൽ എന്നിവർ പ്രസംഗിച്ചു.
ഡോ. ജോബി വെള്ളുകുന്നേൽ, സുജ തെക്കുംചേരികുന്നേൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. രണ്ട് ഫൊറോനകളിലെ 20 ഇടവകകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.