സ്റ്റുഡന്റ് പോലീസ് ക്യാന്പ് നടത്തി
1588002
Sunday, August 31, 2025 3:20 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂളിലെ ത്രിദിന എസ്പിസി ക്യാന്പ് സമാപിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യംകുളം ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അലക്സ് നെടിയകാലായിൽ അധ്യക്ഷതവഹിച്ചു. വെള്ളരിക്കുണ്ട് എസ്ഐ പി. ജയരാജ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് പി.സി. ബിനോയ് പ്രസംഗിച്ചു.
പെരിങ്ങോo ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ സ്വയംപ്രതിരോധ ക്ലാസും പരിശീലനവും നൽകി. സോജൻ തോമസ്, ദിലീപ് ടി. ജോസഫ് എന്നിവർ ക്ലാസ് നയിച്ചു. ക്യാമ്പ് സമാപന ദിവസം മങ്കയം ഗാന്ധിഭവൻ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി. ജിമ്മി മാത്യു, റാണി എം. ജോസഫ്, സി.കെ. സരിത, കെ.വി. സാജു എന്നിവർ നേതൃത്വം നൽകി.