എബിസിഡി ക്യാമ്പ് നടത്തി
1588004
Sunday, August 31, 2025 3:20 AM IST
നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും നേതൃത്വത്തിൽ കോട്ടമല എംജിഎം എയുപി സ്കൂളിൽ സംഘടിപ്പിച്ച എബിസിഡി ക്യാമ്പ് എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അക്ഷയ ഡിപിഎം കപിൽ ദേവ് പദ്ധതി വിശദീകരണം നടത്തി.
ക്യാമ്പിൽ പങ്കെടുത്ത 188 പേർക്കായി 277 സേവനങ്ങൾ നൽകി. 76 പേർക്ക് ആധാർ കാർഡുകളും 92 പേർക്ക് വോട്ടർ ഐഡിയും 37 പേർക്ക് റേഷൻ കാർഡും 49 പേർക്ക് ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കി.