എകെസിസി ഫൊറോന സമ്മേളനം
1573028
Saturday, July 5, 2025 1:02 AM IST
പാലാവയൽ: കത്തോലിക്ക കോൺഗ്രസ് തോമാപുരം ഫൊറോന സമ്മേളനം കാവുന്തല സെന്റ് ജോസഫ് പാരിഷ് ഹാളിൽ എകെസിസി ഫൊറോന ഡയറക്ടർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു. ഫൊറോന കമ്മിറ്റി പ്രസിഡന്റ് സാജു പടിഞ്ഞാറേട്ട് അധ്യക്ഷത വഹിച്ചു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. കാവുന്തല പള്ളി വികാരി ഫാ. എബിൻ മടപ്പാംതോട്ടുങ്കൽ, തോമസ് മണ്ണനാനിക്കൽ, സെബാസ്റ്റ്യൻ വട്ടപറമ്പിൽ, ടോമി നടുവിലേക്കുറ്റ് എന്നിവർ പ്രസംഗിച്ചു.
ഫൊറോനയിൽ എകെസിസി യൂണിറ്റ് ഇല്ലാത്ത ഇടവകകളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും ഫൊറോന, യൂണിറ്റ് തലങ്ങളിൽ ഫണ്ട് ശേഖരണാർത്ഥം സമ്മാന കൂപ്പണുകൾ വിതരണം ചെയ്യാനും ഫൊറോന ഡയറക്ടർ ഫാ. മാത്യു വളവനാലിന്റെ നേതൃത്വത്തിൽ യൂണിറ്റുകൾ സന്ദർശിക്കാനും തീരുമാനിച്ചു.