ജോസ് കൊട്ടാരത്തിലിന് ആദരം
1572379
Thursday, July 3, 2025 1:13 AM IST
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാർക്ക് പഠനവും പരിചരണവും പുനരധിവാസവും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് സേവനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കാഞ്ഞങ്ങാട് ജീവോദയ ബഡ്സ് സ്കൂൾ ചെയർമാൻ ജോസ് കൊട്ടാരത്തിലിന് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗിന്റെ (ഡിഎപിഎൽ) ആദരം.
കാഞ്ഞങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ മുസ്ലീംലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം എം.പി. ജാഫർ ജോസ് കൊട്ടാരത്തിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
എംബിഎം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.എം.ആർ. നമ്പ്യാർ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റെ ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, പെരിയ മഹാത്മ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ദീപ പേരൂർ, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ മാധ്യമപ്രവർത്തകൻ ഫസലുർ റഹ്മാൻ എന്നിവരെയും ആദരിച്ചു.