വൈഎംസിഎ ഭാരവാഹികൾ ചുമതലയേറ്റു
1571498
Monday, June 30, 2025 12:55 AM IST
മാലക്കല്ല്: മാലക്കല്ല് വൈഎംസിഎ യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും മാലക്കല്ല് ലൂർദ് മാതാ പാരിഷ് ഹാളിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാനുവൽ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. ബേബി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശേരി, ജനറൽ സെക്രട്ടറി ബൈജു, യൂണി-വൈ സംസ്ഥാനതല ചെയർമാൻ അഖിൽ ജോൺ, സത്യൻ കനകമൊട്ട, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്തംഗം മിനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ജോൺ പുല്ലുമറ്റം സ്വാഗതവും ടോമി നെടുംതൊട്ടിയിൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ബേബി പള്ളിക്കുന്നേൽ (പ്രസിഡന്റ്), ടോമി നെടുംതൊട്ടിയിൽ (വൈസ് പ്രസിഡന്റ്), ജോൺ പുല്ലുമറ്റത്തിൽ (സെക്രട്ടറി), ബേബി ചെട്ടിക്കതോട്ടത്തിൽ (ജോയിന്റ് സെക്രട്ടറി), വിൽസൺ മാവേലിൽ (ട്രഷറർ).