പുതുതലമുറ കോഴ്സുകള്‍ ഉള്‍പ്പെടുത്തി ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കും: മന്ത്രി
1571783
Tuesday, July 1, 2025 12:58 AM IST
കാസര്‍ഗോഡ്: പുതുതലമുറ സാങ്കേതിക കോഴ്സുകള്‍ കൂടി ഉള്‍പ്പെടുത്തി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്ക്കരിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു.
എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റം എന്നീ ബിടെക് കോഴ്സുകളുടെയും അഡിഷണല്‍ ക്ലാസ് റൂം ബ്ലോക്ക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്മെന്റിന് എന്‍ബിഎ അക്രഡിറ്റേഷന് ലഭിച്ചതിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷതവഹിച്ചു. ഡോ. കെ.എം. സുശീന്ദ്രന്, പി.വി. മിനി, നബീസ സത്താര്‍, ഡോ.ജെ. ജയമോഹന്, രാജീവ് ശ്രീനിവാസ്, മുജീബ് റഹ്മാന് മാങ്ങാട്, സി.വി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം. അബ്ദുള്‍ റഹ്മാന് സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ.ടി. മുഹമ്മദ് ഷുക്കൂര്‍ നന്ദിയും പറഞ്ഞു.