വനിതാ കമ്മീഷൻ തീരദേശ മേഖലാക്യാമ്പ് സമാപിച്ചു
1571505
Monday, June 30, 2025 12:55 AM IST
വലിയപറമ്പ: സംസ്ഥാന വനിതാ കമ്മീഷന്റെ കാസര്‍ഗോഡ് തീരദേശ മേഖലാക്യാമ്പ് സമാപിച്ചു.
സെമിനാര്‍ പടന്നകടപ്പുറം ജിഎഫ് വിഎച്ച്എസ്എസില്‍ എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന് അംഗം പി. കുഞ്ഞായിഷ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്, വൈസ് പ്രസിഡന്റ് പി. ശ്യാമള, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍, ഖാദര്‍ പാണ്ഡ്യാല, ഇ.കെ. മല്ലിക, ബുഷ്റ, ഇ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
അഡ്വ.എം. ആശാലത, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. ഐശ്വര്യ എന്നിവര്‍ ക്ലാസെടുത്തു.