ലഹരി വിരുദ്ധ ദിനാചരണം
1571380
Sunday, June 29, 2025 7:12 AM IST
കാഞ്ഞിരടുക്കം: ഉർസുലൈൻ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഫ്ളാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു ലഹരിവിരുദ്ധ സന്ദേശം നല്കി. അധ്യാപികമാരായ എം. മോഹിനി, കെ. ശ്രീജ, കൃപ നിതേഷ് എന്നിവർ നേതൃത്വം നല്കി.
കരിവേടകം: ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കരിവേടകം എയുപി സ്കൂളിൽ ജൂബിലി ആഘോഷ കമ്മിറ്റിയും ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം ചെയ്തു. ബന്തടുക്ക റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ കെ. ഗണേഷ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് വെള്ളരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലി വർക്കിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പാറത്തട്ടേൽ, പിടിഎ പ്രസിഡന്റ് സണ്ണി തോമസ്, എഡിഎസ് യു ആനിമേറ്റർ റെനീഷ് തോമസ്, ഇ.എ. ഹരികുമാർ, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.