കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ സിപിഎം ധർണ നടത്തി
1571374
Sunday, June 29, 2025 7:12 AM IST
മൗക്കോട്: മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി കാസര്‍ഗോഡ് വികസന പാക്കേജിൽ നിന്ന് 75 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാതെ മൂന്നര വർഷമായി പൂട്ടിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം മൗക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണയും നടത്തി.
എളേരി ഏരിയാ സെക്രട്ടറി എ. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.വി. അനു അധ്യക്ഷനായി. കെ.പി. നാരായണൻ, കെ. കൃഷ്ണൻ, പി.പി.ര വീന്ദ്രൻ, കെ.എസ്. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.