വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നങ്ങള്‍: പരാതിപരിഹാര സെല്‍ രൂപീകരിച്ചു
1571372
Sunday, June 29, 2025 7:12 AM IST
കാസര്‍ഗോഡ്: വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ കീഴില്‍ കംപ്ലയിന്റ് സെല്‍ രൂപീകരിച്ചു.
കുട്ടികളുടെ യാത്ര പ്രശ്നങ്ങള്‍ സംബന്ധിച്ച് 9188961914 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് മുഖേന പരാതികള്‍ അയക്കാം. സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യബസുകളില്‍ കണ്സഷന് പാസ് അനുവദിക്കുന്നതിന് കമ്മിറ്റി കണ്‍വീനറായ ആര്‍ടിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്സഷന് പാസ് ലഭിക്കുന്നതിന് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഗവ.അംഗീകാരം, അഫിലിയേഷന് സര്‍ട്ടിഫിക്കറ്റ്, റെഗുലര്‍ കോഴ്സ് സര്ടടഫിക്കറ്റ്, കണ്സഷന് പാസ് ആവശ്യമുളള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് (അഡ്മിഷന് രജിസ്റ്ററിന്റെ പകര്‍പ്പ് മതിയാകും), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് എന്നിവ സഹിതം കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ ഹാജരാക്കണം.
കണ്സഷന് അനുവദനീയമായ ദൂരം- 40 കിലോമീറ്റര്‍ (സ്ഥാപനത്തില്‍ നിന്ന്). സമയ പരിധി- രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയായിരിക്കു. കഴിഞ്ഞ വര്‍ഷം അനുവദിച്ച എല്ലാ കണ്സഷന് പാസുകളുടെയും കാലാവധി ജൂലൈ 15 വരെ നീട്ടി.