ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
1571376
Sunday, June 29, 2025 7:12 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 36 പുതിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്കി. 18 പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരമായി.
സ്കൂളുകളിൽ സ്മാര്‍ട്ട് ക്ലാസ് റൂമുകൾ, ആധുനിക ലാബ്, ഡൈനിംഗ് ഹാള്‍, ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ പാലിയേറ്റീവ് വിഭാഗം, മടിക്കൈയിൽ വനിതാ തൊഴില്‍ പരിശീലനകേന്ദ്രം, മുണ്ടക്കൈ വളപ്പില്‍ കുടിവെള്ള പദ്ധതി എന്നിവയാണ് അംഗീകാരം ലഭിച്ച പ്രധാന പദ്ധതികൾ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ വി.വി രമേശന്, കെ. ശകുന്തള, ജാസ്മിന് കബീര്‍ ചെര്‍ക്കളം, നജ്മ റാഫി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ് എന്നിവർ സംബന്ധിച്ചു.