മാധ്യമങ്ങൾ ഭരണകൂട ഭീകരതയിൽ ശ്വാസം മുട്ടിപ്പിടയുന്നു: രാജ്മോഹൻ ഉണ്ണിത്താൻ
1571502
Monday, June 30, 2025 12:55 AM IST
തൃക്കരിപ്പൂർ: കൊളോണിയൽ വാഴ്ചക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയ മാധ്യമങ്ങൾ ഇപ്പോൾ ഭരണകൂട ഭീകരതയിൽ ശ്വാസം മുട്ടിപ്പിടയുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ വി.കെ. രവീന്ദ്രന്റെ എൺപതാം പിറന്നാൾ ആദരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ കമ്മിറ്റി ചെയർമാൻ കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.പി. സുധർമ മോഡറേറ്ററായി. മാധ്യമ പ്രവർത്തകരായ വെങ്കിടേഷ് രാമകൃഷ്ണൻ, കെ.കെ. ഷാഹിന, മനില സി. മോഹൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, പി.പി. കരുണാകരൻ, ടി.വി. ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു.