കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം
1571779
Tuesday, July 1, 2025 12:58 AM IST
കാസര്‍ഗോഡ്: കേരള പ്രിന്റേഴ്സ് അസോസിയേഷന് റൂബി ജൂബിലി ജില്ലാസമ്മേളനം ആര്‍കെ മാളില്‍ സംസ്ഥാന പ്രസിഡന്റ് വൈ. വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. അശോക് കുമാര്‍ അധ്യക്ഷതവഹിച്ചു.
സിബി കൊടിയംകുന്നേല്‍, റെജി മാത്യു, മൊയ്നുദ്ദീന്, ജയറാം നീലേശ്വരം, എന്‍. കേളു നമ്പ്യാര്‍, മുഹമ്മദ് സാലി, വി.ബി. അജയകുമാര്‍, പ്രഭാകരന് കാഞ്ഞങ്ങാട്, രാജാറാം പെര്‍ള, നൗഫല്‍ കുമ്പഡാജെ, സിറാജുദ്ദീന് മുജാഹിദ്, ശശിധരന് തൊട്ടിയില്‍, റിജിത്ത്, രാമകൃഷ്ണന് പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു.
മുജീബ് അഹമ്മദ് സ്വാഗതവും സി. സുധീഷ് നന്ദിയും പറഞ്ഞു.