വിജയോത്സവ് 2025 സംഘടിപ്പിച്ചു
1571381
Sunday, June 29, 2025 7:12 AM IST
രാജപുരം: കള്ളാർ മണ്ഡലം പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി വിജയോത്സവ് 2025 സംഘടിപ്പിച്ചു. രാജപുരം വ്യാപാരഭവനിൽ നടന്ന പരിപാടി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
വാർഡ് പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വാർഡ് പ്രസിഡന്റ് ഒ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എം. സൈമൺ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനി ജോസഫ്, വി. കുഞ്ഞിക്കണ്ണൻ, പി.എ. ആലി, വി.കെ. ബാലകൃഷ്ണൻ, ഇ.കെ. ഗോപാലൻ, ലീല ഗംഗാധരൻ, വനജ ഐത്തു, സി.രേഖ, വാർഡ് സെക്രട്ടറി ജോയി കൊട്ടുപ്പള്ളി, ലീലാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു.