റബർ തോട്ടത്തിലെ ഷെഡിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച ആൾ പിടിയിൽ
1570914
Saturday, June 28, 2025 1:50 AM IST
രാജപുരം: റബർ തോട്ടത്തിലെ ഷെഡിൽ നിന്ന് അലൂമിനിയം ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച ആൾ പിടിയിൽ. പയ്യന്നൂർ കണ്ടങ്കാളി പൊയ്യക്കുന്നത്ത് ഹൗസിൽ ജയപ്രകാശ (48) നെയാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കള്ളാർ സ്വദേശി എം.എം. ജോസിന്റെ ഉടമസ്ഥതയിൽ അരിങ്കല്ലിലുള്ള റബർ തോട്ടത്തിലെ ഷെഡിൽ നിന്നാണ് ഇയാൾ 50000 രൂപയോളം വില വരുന്ന 120 അലൂമിനിയം ഡിഷുകളും 10 ബക്കറ്റുകളും മോഷ്ടിച്ചത്.
ഈ മാസം 16 നും 23 നും ഇടയിലാണ് സാധനങ്ങൾ മോഷ്ടിച്ച് കടത്തിയത്.
മോഷ്ടിച്ച വസ്തുക്കൾ പയ്യന്നൂരും കാഞ്ഞങ്ങാടുമുള്ള ആക്രി കടകളിൽ വില്പന നടത്തിയതായും വിവരം ലഭിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.