ചാവറഗിരി-വെള്ളരിക്കുണ്ട് ബസ് സർവീസ് തുടങ്ങി
1571782
Tuesday, July 1, 2025 12:58 AM IST
പാലാവയൽ: വർഷങ്ങളായി ബസ് സർവീസ് ഇല്ലാതിരുന്ന ചാവറഗിരിയിൽ നിന്നും താലൂക്ക് ആസ്ഥാന മായ വെള്ളരിക്കുണ്ടിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ ഏഴിന് ചാവറഗിരിയിൽ നിന്നും പുറപ്പെട്ട് പാലാവയൽ, ചിറ്റാരിക്കൽ, ഭീമനടി, കുന്നുംകൈ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് സർവീസ്.
ബസ് ആരംഭിച്ചതോടെ ഈ പ്രദേശങ്ങളിലെ യാത്രാ ക്ലേശത്തിന് ഒരു പരിധി വരെ പരിഹാര മാകും. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി വികാരി ഫാ. സുബേഷ് എസ്സിജെ അനുഗ്രഹ പ്രഭാഷണം നടത്തി.
ബെന്നി കോഴിക്കോട്ട്, വാർഡ് അംഗം തേജസ് ഷിന്റോ, ടോമി പൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.