പാണത്തൂർ - സുള്ള്യ അന്തർ സംസ്ഥാന പാതയിൽ ഇന്നുമുതൽ ബസുകൾ ഓടിത്തുടങ്ങും
1571373
Sunday, June 29, 2025 7:12 AM IST
പാണത്തൂർ: പാണത്തൂർ - സുള്ള്യ അന്തർസംസ്ഥാന പാതയിൽ കല്ലപ്പള്ളി പാടിക്കൊച്ചി ജംഗ്ഷനിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞതിനെ തുടർന്ന് നിർത്തിവച്ച ബസ് ഗതാഗതം ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് വാർഡ് മെംബർ എ. രാധാകൃഷ്ണ ഗൗഡ അറിയിച്ചു.
നേരത്തേ പാലത്തിനോട് ചേർന്ന ഭാഗത്ത് കോൺക്രീറ്റ് പാർശ്വഭിത്തി നിർമിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിലാണ് റോഡിനോട് ചേർന്ന് കൂടുതൽ മണ്ണിടിഞ്ഞത്. കോൺക്രീറ്റ് പാർശ്വഭിത്തിയുടെ നിർമാണം പൂർത്തിയായതോടെയാണ് റോഡിന്റെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ബാക്കിയുണ്ടെങ്കിലും ബസ് ഗതാഗതം പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.