കുവൈറ്റ് ഫെസ്റ്റ് ഇന്ന്
1571375
Sunday, June 29, 2025 7:12 AM IST
കാസര്‍ഗോഡ്: കുവൈറ്റിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍ഗോഡ് എക്സ്പാട്രിയേറ്റ്സിന്റെ നേതൃത്വത്തില്‍ ഇന്ന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ കുവൈത്ത് ഫെസ്റ്റ് സംഘടിപ്പിക്കും.
രാവിലെ 10 മുതല്‍ പത്ത് വയസിനു താഴെയുള്ള കുട്ടകള്‍ക്കുള്ള ഫാഷന്‍ ഷോ, സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍, പായസം തയാറാക്കല്‍ മത്സരം, ബാലചന്ദ്രന് കോട്ടോടിയുടെ മാജിക് ഷോ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.
എംഎല്‍എമാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ്കുഞ്ഞി, അസീസ് തളങ്കര, അബ്ദുള്ള കടവത്ത്, മുഹമ്മദ് ഹദ്ദാദ്, സത്താര്‍ കൊളവയല്‍, യൂസഫ് കൊത്തിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.