ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
1571377
Sunday, June 29, 2025 7:12 AM IST
റാണിപുരം: കോളിച്ചാൽ ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം വാലി വ്യൂ റിസോർട്ടിൽ നടന്നു. ലയൺസ് ഗ്ലോബൽ ആക്ഷൻ ടീം മൾട്ടിപ്പിൾ ഏരിയ ലീഡർ എ.വി. വാമൻ കുമാർ ഉദ്ഘാടനം ചെയ്തു.
സി.ഒ. ജോസഫ് അധ്യക്ഷത വഹിച്ചു. എ.പി. ജയകുമാർ, ഷാജി ജോസഫ്, വി. വേണുഗോപാൽ, പി.പി. കുഞ്ഞികൃഷ്ണൻ, എം.എൻ. രാജീവ്, സോജൻ മാത്യു എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
പുതിയ പ്രസിഡന്റായി സി.ഒ ജോസഫ്, സെക്രട്ടറിയായി എ.പി. ജയകുമാർ, ട്രഷററായി ഷാജി ജോസഫ് എന്നിവർ സ്ഥാനമേറ്റു.