സിപിഐ ജില്ലാസമ്മേളനം വെള്ളരിക്കുണ്ടില്‍
1572098
Wednesday, July 2, 2025 1:49 AM IST
വെള്ളരിക്കുണ്ട്: സിപിഐ ജില്ലാ സമ്മേളനം ജൂലൈ 11, 12, 13 തീയതികളില്‍ വെള്ളരിക്കുണ്ടില്‍ നടക്കും. 11ന് പതാക, കൊടിമര ജാഥകളും 12, 13 തീയതികളില്‍ പ്രതിനിധി സമ്മേളനവും നടക്കും.
11നു വെള്ളരിക്കുണ്ട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക കയ്യൂരില്‍ നിന്നും പ്രതിനിധിസമ്മേളന നഗരിയിലേക്കുള്ള പതാക മടിക്കൈ കുഞ്ഞിക്കണ്ണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമരം എളേരിത്തട്ട് പൊടോര കുഞ്ഞിരാമന് നായരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ജാഥയായി എത്തിക്കും. മൂന്നു ജാഥകളും വെള്ളരിക്കുണ്ടില്‍ സംഗമിച്ച് റെഡ് വോളണ്ടിയര്‍ മാര്‍ച്ചോട് കൂടി പൊതുസമ്മേളന നഗരയിലെത്തിക്കും.
തുടര്‍ന്ന് സംഘാടകസമിതി ചെയര്മാന് കെ.എസ്. കുര്യാക്കോസ് പതാക ഉയര്‍ത്തും. പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം പി. സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. 12, 13 തീയതികളില്‍ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം രാവിലെ 10നു ദേശീയ എക്സിക്യൂട്ടീവംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ, മന്ത്രിമാരായ ജി.ആര്. അനില്‍, പി. പ്രസാദ് എന്നിവര്‍ സംബന്ധിക്കും.