ഡോക്ടേഴ്സ് ദിനാചരണം
1572095
Wednesday, July 2, 2025 1:49 AM IST
മാലോം: ഡോക്ടേഴ്സ് ദിനത്തിൽ വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരെ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ടീന എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലെ ആദ്യകാല ഡോക്ടറായ കൊന്നക്കാട് കെകെഎം ഹോസ്പിറ്റലിലെ ഡോ. വിലാസിനിയെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അലോൺസ് എസ്എബിഎസ് പൊന്നാടയണിയിച്ച് ആദരിച്ചു.
മാലോം ലൂർദ് ദന്താശുപത്രിയിലെ ഡോ. ഫരീൻ, കൊന്നക്കാട് പിഎച്ച്സിയിലെ ഡോ. രേഷ്മ പി.കല്യാൺ, വള്ളിക്കടവ് ജെഎംജെ ആയുർവേദ ആശുപത്രിയിലെ ഡോ. ഭാഗ്യജോതി, മാലോം വി കെയർ ഹോസ്പിറ്റലിലെ ഡോ. വിഷ്ണു എന്നിവരെ അതത് ആശ്രുപതികളിലെത്തി ആദരിച്ചു.
അധ്യാപകരായ ഉഷ, മേരി ആന്റക്സ്, ദീപ വിജയ്, സിസിലി, അഞ്ജു ഷാജി, സ്കൂൾ ലീഡർ അദ്വൈത് ഷിബു, ആൻ റിയ ഡെന്നി, ഐറിൻ സണ്ണി, ആര്യനന്ദ എന്നിവർ നേതൃത്വം നല്കി.
പാലാവയൽ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ ആലീസ് മെഡിക്കൽ സെന്ററിലെ ഡോക്ടർമാരെ പൊന്നാടയണിച്ച് ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിന്ധു ജെയിംസ്, ജോമി ജോസഫ്, കെ.ജെ. സജിമോൻ എന്നിവർ നേതൃത്വം നല്കി.
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, എൻസിസി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരായ അബിത തോമസിനേയും ബിനിൽ ഷൈജനേയും പൊന്നാടയണിച്ച് ആദരിച്ചു.
സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് കെ. പീറ്റർ, മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, അശ്വിൻ ബിനു എന്നിവർ നേതൃത്വം നല്കി.
കരിവേടകം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കരിവേടകം എയുപി സ്കൂളില്‍ പൂര്വിദ്യാര്ഥിയായ ഡോ.എസ്. വിദ്യാനാഥിനെ ആദരിച്ചു.
റിട്ട. മുഖ്യാധ്യാപകന്‍ കെ. നാരായണന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷതവഹിച്ചു.
മുഖ്യാധ്യാപിക സി.ജെ. എല്‍സമ്മ, സ്റ്റാഫ് സെക്രട്ടറി നോബിള്‍ ജോസ്, പ്രോഗ്രാം കണ്‍വീനര്‍ റെനീഷ് തോമസ് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബെത്ലഹേം മാതൃവേദി ഫൊറോന ഭാരവാഹികളുടെ നേതൃത്വത്തില്‍ വിശ്രമജീവിതം നയിക്കുന്ന കാഞ്ഞങ്ങാട്ടെ സീനിയര്‍ ഡോക്ടര്‍ രമേഷ് ഭട്ടിനെ ആദരിച്ചു.
പ്രസിഡന്റ് മേഴ്സി സജി വാതപ്പള്ളി, സെക്രട്ടറി ത്രേസ്യാമ്മ ഇളമതയില്‍, വൈസ്പ്രസിഡന്റ് സിസമ്മ പഴയപറമ്പില്‍, സെനറ്റ് മെംബര്‍ മോളി ബോസ് ഇഞ്ചക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരേയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരേയും ആദരിച്ചു. ഡോ. ബല്‍റാം നമ്പ്യാര്‍, ഡോ. ബാലസുബ്രഹണ്യന്, ഡോ.എം.കെ. ജോസ്, ഡോ. ത്രേസ്യാമ ജോസ്, ഡോ. ജയപ്രസാദ് കോടോത്ത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ കെ. ശ്രീനിവാസ് ഷേണായി, എച്ച്.എസ്. ഭട്ട്, ജോര്‍ജ് തോമസ്, ആനന്ദ് ജോര്‍ജ് എന്നിവര്‍ ആദരം ഏറ്റുവാങ്ങി.
പ്രസിഡന്റ് കണ്ണന് പാര്‍ഥസാരഥി, സെക്രട്ടറി മധു മഠത്തില്‍, ട്രഷറര്‍ വി.വി. രാജേഷ്, ടൈറ്റസ് തോമസ്, കെ. ഗോപി, പി.പി. കുഞ്ഞികൃഷ്ണന് നായര്‍, വി. സജിത്ത്, പി. ശ്യാംപ്രസാദ് എന്നിവര്‍ സംസാരിച്ചു.