കെഎസ്എസ്പിഎ കരിദിനാചരണം
1572101
Wednesday, July 2, 2025 1:49 AM IST
വെള്ളരിക്കുണ്ട്: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് സബ്ട്രഷറിയ്ക്കു മുമ്പിൽ കരിദിനാചരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി തോമസ് മാത്യു, ശാന്തമ്മ ഫിലിപ്പ്, പി.എം. ഏബ്രഹാം, കെ. കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, ബി. റഷീദ, എം.കെ. ദിവാകരൻ, ഷേർലി ഫിലിപ്പ്, ജോസുകുട്ടി അറയ്ക്കൽ, എ.കെ. ജയിംസ്, വി.കെ. ബാലകൃഷ്ണൻ, എം.ഡി. ദേവസ്യ, സി.വി. ബാലകൃഷ്ണൻ, പി.എ. ജോസ്, പി.എ. സെബാസ്റ്റ്യൻ, കെ. വേണുഗോപാൽ, വി.ജെ. ജോർജ് എന്നിവർ സംസാരിച്ചു.