മുൻസിഫ് മജിസ്ട്രേറ്റ് കോടതി വെള്ളരിക്കുണ്ടിൽ ആരംഭിക്കണം
1572387
Thursday, July 3, 2025 1:13 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ അനുവദിച്ച മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വെളളരിക്കുണ്ട് ടൗണിൽ സിസിടിവി സ്ഥാപിക്കണമെന്നും വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടർമാരെ നിയമിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.
വ്യാപാരഭവനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി.
തോമസ് കാനാട്ട്, മായ രാജേഷ്, വിജയൻ കോട്ടയ്ക്കൽ, പി.എം. ബേബി, സാം സെബാസ്റ്റ്യൻ, കുസുമം ബിനോയി, ഷോണി എം. ജോർജ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ സ്വാഗതവും ട്രഷറർ പി.വി. ഷാജി നന്ദിയും പറഞ്ഞു.