പോക്സോ: അധ്യാപകന് അറസ്റ്റില്‍
1572924
Friday, July 4, 2025 7:28 AM IST
കാഞ്ഞങ്ങാട്: സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അശ്ലീലവീഡിയോ കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളിലെ അധ്യാപകനായ കണ്ണൂര്‍ മട്ടന്നൂര്‍ അയ്യല്ലൂര്‍ സ്വദേശി ഒ.കെ. ശ്രീജനെയാണ് (51) അറസ്റ്റ് ചെയ്തത്. 2024ല്‍ നവംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.